
പാലക്കാട്: ഭാരത് മാത ഹയർസെക്കൻഡറി സ്‌കൂളിൽ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. മുതലമട സ്‌നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽദാസ് മുഖ്യാതിഥിയായി. മാനേജർ റവ.ഫാ.റൂപർട്ട് പാനിക്കുളം അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ റവ. ഫാദർ ഫിലിപ്സ് പനയ്ക്കൽ, റവ.ഫാ. മാർട്ടിൻ പായപ്പിള്ളി സി.എം.ഐ, സമഗ്ര ഡയറക്ടറും കോയമ്പത്തൂർ പ്രേഷിത പ്രൊവിൻസ് ഓഡിറ്ററുമായ റവ.ഫാ. അനിൽ തലക്കോട്ടൂർ, പൂർവ വിദ്യാർത്ഥി പ്രതിനിധി ഡോ. ഹരീഷ് എന്നിവർ പങ്കെടുത്തു. പൂക്കള മത്സരവും മറ്റു വിവിധ പരിപാടികളും നടന്നു.