
കൊല്ലങ്കോട്: ഗ്രാമ പഞ്ചായത്തിലെ ദ്രുതപ്രതികരണ സേനയെയും ആശ പ്രവർത്തകരേയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരേയും പഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.സത്യപാൽ അദ്ധ്യക്ഷത വഹിച്ചു. രാധാ പഴനിമല, ആർ.ശിവൻ, പി.സി.ഉണ്ണികൃഷ്ണൻ, ഗുരുവായൂരപ്പൻ, ടി.എൻ.രമേശൻ, പ്രേമലത.കെ.സി എന്നിവർ സംസാരിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ലീന റാണി, ആയുർവ്വേദ മെഡിക്കൽ ഓഫീസർ എം.ഹേമ എന്നിവരും പങ്കെടുത്തു.