
വടക്കഞ്ചേരി: എസ്.എൻ.ഡി.പി യോഗം കണ്ണമ്പ്ര ശാഖയിലെ ഗരുസമാജം സ്വയംസഹായ സംഘം അഞ്ചാമത് വാർഷികവും കുടുംബ സംഗമവും വിദ്യാഭ്യാസ അവാർഡ് വിതരണവും ശാഖാ സെക്രട്ടറി ബി.സുരേഷ് ഉദ്ഘാടനം ചെയ്തു. ബി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സുമിത് മുഖ്യപ്രഭാഷണം നടത്തി. മെഡിക്കൽ പി.ജി എൻട്രൻസ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ രണ്ടാം റാങ്ക് നേടിയ ഡോ.സൂരജ് സുകുമാരൻ വിജയികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. കണ്ണമ്പ്ര ശാഖ വനിതാസംഘം പ്രസിഡന്റ് ലിജി ജീവൻ ശാഖയിലെ മുതിർന്ന അംഗം പി.എം.മാണിക്കൻ എന്നിവർ ഡോ.സൂരജിനെ ഉപഹാരം നൽകി ആദരിച്ചു.