sndp-

ഒറ്റപ്പാലം: എസ്.എൻ.ഡി.പി യോഗം വേങ്ങശ്ശേരി, കണ്ണമംഗലം ശാഖകളുടെ സംയുക്ത വാർഷിക പൊതുയോഗം ഒറ്റപ്പാലം താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.പി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. എം.അരവിന്ദാക്ഷൻ, ബി.വിജയകുമാർ, കെ.രാധാകൃഷ്ണൻ, പി.രാജൻ, പി.ഷാജി, അഡ്വ.അനിൽരാജ് എന്നിവർ സംസാരിച്ചു.

ശാഖകളിലെ എസ്.എസ്.എൽ.സി, പ്ലസ്.ടു ഉന്നത വിജയികളെ ചടങ്ങിൽ അനുമോദിച്ചു. അറുപത് കഴിഞ്ഞവരെ ഓണക്കോടി നൽകി വി.പി.ചന്ദ്രൻ ആദരിക്കുകയും ചെയ്തു.