bank

അലനല്ലൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ സമ്പൂർണ എ പ്ലസ് നേടിയ 200ഓളം വിദ്യാർത്ഥികളെ അലനല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ മൊമന്റോയും കാഷ് പ്രൈസും നൽകി അനുമോദിച്ചു. ബാങ്ക് പ്രസിഡന്റ് കെ.അബൂബക്കർ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ കെ.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഉദയൻ മുഖ്യപ്രഭാഷണം നടത്തി. അസി. രജിസ്ട്രാർ കെ.ജി.സാബു, അബ്ദുൾ സലീം, മുസ്തഫ, ബാബു, അബ്ദുൾ കരീം, സുരേഷ് കുമാർ, അനു, ശാലിനി സംസാരിച്ചു. ബാങ്ക് സെക്രട്ടറി പി ശ്രീനിവാസൻ സ്വാഗതവും ഡയറക്ടർ സുരേഷ് കുമാർ നന്ദിയും പറഞ്ഞു.