
ചിറ്റൂർ: നല്ലേപ്പിള്ളി പന്നിപ്പെരുന്തല ക്ഷീരോത്പാദക സഹകരണ സംഘത്തിൽ കർഷകർക്ക് സംഘം ഇൻസെന്റീവും ക്ഷീര കർഷകക്ഷേമ നിധിയുടെ ഓണമധുരം സൗജന്യ ഓണകിറ്റ് വിതരണവും നടന്നു. സംഘം പ്രസിഡന്റ് വി.ഹക്കീമിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മിൽമ മലബാർ മേഖല ഭരണ സമിതിയംഗം കെ.ചെന്താമര സൗജന്യ ഓണകിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജെ.എസ്.ജയസുധീഷ് ഇൻസെന്റീവ് വിതരണം നടത്തി. ചിറ്റൂർ ക്ഷീരവികസന ഓഫീസർ എം.എസ്.അഫ്സ ക്ഷേമനിധിയുടെ ഓണമധുരം ആനുകൂല്യ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.സതീഷ്, വാർഡ് മെമ്പർ രാജേഷ് കല, ക്ഷീരകർഷകർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.