
ചുള്ളിമട: ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ വാളയാർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദന സദസ് നടത്തി. എസ്.എൻ.ഡി.പി ഹാളിൽ നടന്ന പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സതീശൻ വട്ടപ്പാറ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജന.സെക്രട്ടറി കളത്തിൽ കൃഷ്ണൻ കുട്ടി ഡോക്ടറേറ്റ് നേടിയ സായി നിലയം ഹൈസ്‌കൂൾ പ്രിൻസിപ്പൽ ഗോപാലനെ ആദരിച്ചു. ഫെഡറേഷൻ ജില്ലാ ജന.സെക്രട്ടറി എം. ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി മെമ്പർ എൻ. മുരളീധരൻ, സുരേഷ് കോങ്ങാംപാറ, കെ. കാജ, ഡി. വത്സകുമാർ, വി.എസ്. കാജാ ഹുസൈൻ, ദിനു എന്നിവർ സംസാരിച്ചു.
ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ വാളയാർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുമോദന സദസ്.