crime

ചിറ്റൂർ: പ്രായപ്പൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ചിറ്റൂർ വിളയോടി ജെ. ജിബിനെയാണ്(28) മീനാക്ഷിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മേയ് മാസത്തിലാണ് 12 വയസുകാരിയായ പെൺകുട്ടിയെ ഇയാൾ ലൈംഗികമായി ഉപദ്രവിച്ചത്.
തുടർന്ന് ഇയാൾ വിദേശത്തേക്ക് പോയി. അതിന് ശേഷമാണ് പെൺകുട്ടിയുടെ വീട്ടുകാർ വിവരമറിയുന്നതും പൊലീസിൽ പരാതി നൽകുന്നതും. കുറച്ച് ദിവസം മുമ്പാണ് ഇയാൾ നാട്ടിലെത്തിയത്. തുടർന്ന് കഴിഞ്ഞ ദിവസം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജിബിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.