followup

മണ്ണാർക്കാട്: താലൂക്കിന്റെ വിവിധ പഞ്ചായത്തുകളിൽ തെരുവ് നായ ശല്ല്യം രൂക്ഷം. തച്ചമ്പാറയിൽ മൂന്ന് പേർക്ക് കടിയേറ്റു. നെടുമണ്ണ് സ്വദേശികളായ ബീന, റോസി, അഭയ് എന്നിവർക്കാണ് കഴിഞ്ഞ ദിവസം തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി കുത്തിവെയ്പ് തുടരുകയാണ്. മാങ്കുറുശ്ശി, മുതുകുർശ്ശി തുടങ്ങി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മൃഗങ്ങൾക്കും നായകളുടെ കടിയേറ്റിട്ടുണ്ട്. തച്ചമ്പാറ സ്‌കൂൾ ഗ്രൗണ്ടിലും പരിസരങ്ങളിലും വിദ്യാർത്ഥികൾക്ക് ഭീഷണിയായും നായകളുണ്ട്.