chathayam

കഞ്ചിക്കോട്: എസ്.എൻ.ഡി.പി യോഗം കഞ്ചിക്കോട് ശാഖ ചതയദിനം ആഘോഷിച്ചു. രാവിലെ 8ന് പാതക ഉയർത്തി. ശ്രീനാരായണ ഗുരുദേവന്റെ ഫോട്ടോ വഹിച്ച വാഹനവുമായി വാദ്യാഘോഷങ്ങളോടുകൂടി കഞ്ചിക്കോട് വാട്ടർ ടാങ്ക് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ചതയദിനാഘോഷയാത്ര ഗവ. ഡിസ്‌പെൻസറിയിൽ അവസാനിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം എസ്.എൻ.ഡി.പി പാലക്കാട് താലൂക്ക് യൂണിയൻ സെക്രട്ടറിയും ഗുരുവായൂർ ദേവസ്വം ബോർഡ് അംഗവുമായ കെ.ആർ.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ജീ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യൂണിയൻ വൈസ് പ്രസിഡന്റ് യു.പ്രഭാകരൻ മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി പരീക്ഷകളിൽ ശാഖാ മെമ്പർമാരുടെ കുട്ടികളിൽ ഉന്നത വിജയം നേടിയവർക്കുള്ള സമ്മാനവിതരണം എസ്.എൻ.ഡി.പി വനിതാ സംഘം സെക്രട്ടറി പദ്മാവതി പ്രഭാകരൻ നിർവഹിച്ചു. യൂത്ത്മുവ്മെന്റ് സെക്രട്ടറി ജി.ജയപ്രകാശൻ, അരവിന്ദാക്ഷൻ, വനിത സംഘം പ്രസിഡന്റ് ഇന്ദിര, എന്നിവർ ആശംസ പ്രസംഗം നടത്തി. കഞ്ചിക്കോട് ശാഖ സെക്രട്ടറി ജി.പ്രത്യുഷ് കുമാർ, യുത്ത്മൂവ്‌മെന്റ് പ്രസിഡന്റ് ആ‌ർ.സുനിൽകുമാർ എന്നിവർ സംസാരിച്ചു.