
പാലക്കാട്: സർവീസ് സഹകരണ ബാങ്കിന്റെ എട്ടാമത് ശാഖ വെണ്ണക്കര തിരുനെല്ലായ് തെക്കേപ്പാട്ട് മൾട്ടിപ്ലെക്സ് കെട്ടിടത്തിൽ വി.കെ.ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി.ബാലൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.രമേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ ആദ്യ നിക്ഷേപം സ്വീകരിച്ചു. മുൻസിപ്പൽ കൗൻസിലർമാരായ മൻസൂർ മണലാഞ്ചേരി, സുഭാഷ്, മിനി ബാബു, ഭരണസമിതി അംഗങ്ങളായ എ.കൃഷ്ണൻ, കെ.ഡി.സുവർണകുമാർ, നന്ദ ബാലൻ തുടങ്ങിയവർ സംസാരിച്ചു.