
പാലക്കാട്: കല്ലേകുളങ്ങര പൂജ നഗറിൽ വിപുലമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. കോളനി അംഗം വി.ഹരികുമാർ മഹാബലിയുടെ വേഷം അണിഞ്ഞു ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നഗറിലെ എല്ലാവീടുകളും സന്ദർശിച്ച് പായസം വിതരണം ചെയ്തു. ഓഫീസ് അങ്കണത്തിൽ പൂക്കളവും ഒരുക്കിയിരുന്നു. പ്രസിഡന്റ് കെ.അച്യുതൻകുട്ടി, സെക്രട്ടറി പി.മോഹനൻ, ട്രഷറർ എം.അബ്ദുൾ ബഷീർ, ശശി തോട്ടത്തിൽ, കെ.ശങ്കർ തുടങ്ങിയവർ നേതൃത്വം നൽകി.