psc

മണ്ണാർക്കാട്: കോട്ടോപ്പാടം ഗൈഡൻസ് ആൻഡ് അസിസ്റ്റൻസ് ടീം ഫോർ എംപവറിംഗ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കോട്ടോപ്പാടം പഞ്ചായത്ത് പരിധിയിലെ യുവതീ യുവാക്കൾക്കായി സൗജന്യ പി.എസ്.സി സെമിനാറും മെഗാ ടെസ്റ്റ് വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. കെ.എ.എച്ച് ഹയർസെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗേറ്റ്സ് പ്രസിഡന്റ് ഹമീദ് കൊമ്പത്ത് അദ്ധ്യക്ഷനായി. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ എ. അബൂബക്കർ വിജയികൾക്കുള്ള ഉപഹാരങ്ങൾ സമ്മാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന, ജില്ലാ പഞ്ചായത്തംഗം ഗഫൂർ കോൽകളത്തിൽ, കല്ലടി അബൂബക്കർ, പാറയിൽ മുഹമ്മദലി, റഫീന മുത്തനിൽ, കരീം പടുകുണ്ടിൽ, കെ.ടി. അബ്ദുള്ള, ഗേറ്റ്സ് ജനറൽ സെക്രട്ടറി അസീസ് കോട്ടോപ്പാടം, കരിയർവിംഗ് ചെയർമാൻ എം. മുഹമ്മദലി മിഷ്‌കാത്തി, കൺവീനർ ബഷീർ അമ്പാഴക്കോട് തുടങ്ങിയവർ സംസാരിച്ചു. കരിയർ വിദഗ്‌ദ്ധൻ മജീദ് തുവ്വക്കാട് ക്ലാസ് നയിച്ചു. പരിശീലന പരിപാടിയുടെ ഭാഗമായി പി.എസ്.സി വൺ ടൈം രജിസ്‌ട്രേഷൻ, ഓൺലൈൻ കോച്ചിംഗ്, പ്രതിദിന ടെസ്റ്റുകൾ, അവധി ദിവസങ്ങളിൽ പരിശീലനം, മാസാന്ത്യത്തിൽ മോട്ടിവേഷൻ ക്ലാസുകൾ, ദ്വൈമാസ മാതൃകാ പരീക്ഷകൾ, വിജയികൾക്ക് പ്രോത്സാഹനം തുടങ്ങിയവ സംഘടിപ്പിക്കും.