kalamezhuth

അലനല്ലൂർ: ഭീമനാട് വെള്ളിലകുന്നു ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവത്തോട് അനുബന്ധിച്ച് കളമെഴുത്ത് പാട്ടിന് തുടക്കമായി. തന്ത്രി പന്തലക്കോട് മനക്കൽ സർവ്വശ്രീ സജി നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ നടന്ന താന്ത്രിക പൂജകളോടെയാണ് ചടങ്ങ് ആരംഭിച്ചത്. നന്ദൻ കുറുപ്പ് പാട്ട് കുറയിടൽ നടത്തി. നവംബർ 26നാണ് താലപ്പൊലി മഹോത്സവം. ഈ വർഷം 79 കളമെഴുത്തു പാട്ടാണ് ഭക്തരുടെ വഴിപാടായി കഴിക്കുന്നത്‌.