
പാലക്കാട്: ജില്ല വിമുക്തിയുടെ 'ലഹരി രഹിത ഓണം' പരിപാടിയുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ ബോധവത്കരണം, ഫ്ളാഷ് മോബ്, നാടൻപാട്ട്, ലഘുലേഖ വിതരണം എന്നിവ നടത്തി. പാലക്കാട്, ഒറ്റപ്പാലം, ചിറ്റൂർ, ആലത്തൂർ സർക്കിൾ ഓഫീസുകൾ, പാലക്കാട്, ഒറ്റപ്പാലം, ചെർപ്പുളശ്ശേരി, ചിറ്റൂർ തത്തമംഗലം നഗരസഭകൾ, ഗവ.വിക്‌ടോറിയ കോളേജ്, ആലത്തൂർ എൻ.എസ്.എസ്. കോളേജ്, ചെർപ്പുളശ്ശേരി ഐഡിയൽ കോളേജ്, തത്തമംഗലം ഭാരത് മാതാ കോളേജ്, ആലത്തൂർ പൊലീസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഡെപ്യൂട്ടി കമ്മിഷണർ കെ. ജയപാലൻ, വിമുക്തി ജില്ലാ മാനേജർ ഡി.മധു, സി.ഐമാരായ പി.കെ. സതീഷ്, ശ്രീജേഷ്, അരുൺ, സുരേഷ്, എക്‌സൈസ് ജീവനക്കാർ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ചെർപ്പുളശ്ശേരി നഗരസഭ ചെയർമാൻ രാമചന്ദ്രൻ, ചിറ്റൂർ തത്തമംഗലം നഗരസഭാ ചെയർപേഴ്സൺ കവിത, ഒറ്റപ്പാലം നഗരസഭാ ചെയർപേഴ്സൺ ജാനകി ദേവി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പരിപാടി ഉദ്ഘാടനം ചെയ്തു.