കുഴൽമന്ദം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ പ്രവേശിച്ചതിന്റെ ഭാഗമായി കുഴൽമന്ദം ചന്തപ്പുര ജംഗ്ഷനിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടി പതാക ഉയർത്തി. പതാക യാത്രയുടെ കുഴൽമന്ദം മണ്ഡലം സ്വാഗതസംഘം ജനറൽ കൺവീനർ എ. ജാഫറാണ് പതാക ഉയർത്തിയത്. സി.വി. രാജൻ, എ. ഷെമീർ മഞ്ഞാടി, എൻ. വിവേക്, ജഗദീഷ് നൊച്ചുള്ളി, സലീം ചന്തപ്പുര, ഉമ്മർ കളത്തിൽ എന്നിവർ നേതൃത്വം നൽകി.