
അഗളി: സംസ്ഥാന സർക്കാരുമായി ഭിന്നതയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരിന്റെ ഓണാഘോഷത്തിൽ പങ്കെടുക്കാത്തത് ഭിന്നതകൊണ്ടല്ലെന്നും അത്തരം പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ഗവർണർ വ്യക്തമാക്കി. അട്ടപ്പാടിയിൽ ആദിവാസി സമ്മേളനത്തിനിടെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗവർണർ. സർക്കാരുമായി ഭിന്നതയുള്ളതിനാലാണ് അട്ടപ്പാടിയിൽ വന്നതെന്ന നിരൂപണം തെറ്റാണ്. ആദിവാസികളോടുള്ള ഇഷ്ടം കൊണ്ടാണ് ഇവിടെ വന്നതെന്നും ഗവർണർ പറഞ്ഞു.