
ചിറ്റൂർ: പാറക്കളം നിലം പതിപ്പാലത്ത് കുളിക്കാനിറങ്ങിയ ആൾ ഒഴുക്കിൽപെട്ടു. ചിറ്റൂർ കേണംപിള്ളി മധുവാണ് (43) ഇന്നലെ രാവിലെ 11 മണിയോടെ പാറക്കളം നിലം പതിപ്പാലത്ത് കുളിക്കാനിറങ്ങിയപ്പോൾ ശക്തമായ ഒഴുക്കിൽപ്പെട്ടത്. ചിറ്റൂർ ഫയർ ആൻഡ് റെസ്‌ക്യൂ ടീം രാത്രി ഏഴു മണി വരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചിറ്റൂർ തഹസിൽദാർ, പൊലീസ്, വില്ലേജ് ഓഫീസർ തുടങ്ങിയവർ ഉൾപ്പെടെയുള്ള സംഘം സംഭവ സ്ഥലത്തെത്തിയിരുന്നു.