
കൊല്ലങ്കോട്: വെൽവിഷ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒമ്പതാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് 101 കുടുംബങ്ങൾക്ക് ഓണസദ്യയോട് കൂടി ഓണക്കിറ്റും വസ്ത്രവും നൽകി. കൊല്ലങ്കോട് സി.ഐ വിപിൻദാസ് ഉദ്ഘാടനം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ടിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഗോൾഡ് അച്ചീവ് ചെയ്ത ട്രെയിനീസായ വിനിത, രാജേഷ് എന്നിവരെ അനുമോദിച്ചു. നൂർഷ അദ്ധ്യക്ഷത വഹിച്ചു. ട്രെയിനർമാരായ സജുരാജ്, പ്രവീൺ എസ്. മാധവൻ കുട്ടികൾക്ക് ക്ലാസെടുത്തു. സി.ഇ.ഒ ആർ.ജെ. പത്മ, സി.ജി.ഒ സുഭാഷ്, വെൽവിഷ് മാനേജിംഗ് ഡയറക്ടർ സുജിത്ത് മാണിക് എന്നിവർ സംസാരിച്ചു.