police

ആലത്തൂർ: ആലത്തൂർ ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ സ്റ്റേഷൻ പരിധിയിലെ അഞ്ച് പഞ്ചായത്തുകളിലെയും ആശാ വർക്കർമാരെ പങ്കെടുപ്പിച്ച് ലഹരിവിരുദ്ധ ബോധവത്കണ ക്ലാസ് സ്റ്റേഷനിൽ സംഘടിപ്പിച്ചു. ജില്ലാ ജനമൈത്രി നോഡൽ ഓഫീസർ ഡിവൈ.എസ്.പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഇൻസ്‌പെക്ടർ ടി.എൻ. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എസ്.ഐ അരുൺകുമാർ, അഡീഷണൽ എസ്.ഐമാരായ സുരേഷ്, കുട്ടപ്പൻ എ.ഡി.എൻ.ഒ ആറുമുഖൻ, രാജൻ, സനു എന്നിവർ സംസാരിച്ചു. പാലക്കാട് എക്‌‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സതീഷ് ലഹരിവിരുദ്ധ ക്ലാസ് എടുത്തു.