varna-nilav

മലമ്പുഴ: മലമ്പുഴയിൽ സംഘടിപ്പിച്ച വർണ്ണനിലാവ് ചിത്രപ്രദർശനം സമാപിച്ചു. കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ജി. ജോൺസ്സൺ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സണ്ണി ആന്റണിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി അബു പട്ടാമ്പി, ട്രഷറർ ലില്ലി വാഴയിൽ, ജോയിന്റ് സെക്രട്ടറി ജ്യോതി അശോകൻ എന്നിവർ സംസാരിച്ചു. പങ്കെടുത്ത എല്ലാ കലാകാരന്മാർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റ് പ്രസിഡന്റ് സണ്ണി ആന്റണി വിതരണം ചെയ്തു. കേരള ചിത്രകലാ പരിഷത്ത് പാലക്കാട് ജില്ലാ ഘടകം ഈ മാസം 9,10, 11,12 തിയതികളിലായാണ് 'വർണ്ണനിലാവ്' സംഘടിപ്പിച്ചത്.