ksrtc

പാലക്കാട്: ഓണം സീസണിൽ പാലക്കാട് കെ.എസ്.ആർ.ടി.സിക്ക് റെക്കാഡ് കളക്ഷൻ. സെപ്തംബർ മൂന്നു മുതൽ 12 വരെയുള്ള ദിവസങ്ങളിൽ 2,83,89,712 രൂപയാണ് ജില്ലയിലെ മൊത്തം കളക്ഷൻ. ഇക്കാലയളവിൽ ജില്ലയിലെ നാല്ഡിപ്പോകളിൽനിന്നുള്ള 178 സർവീസുകൾ വഴി കെ.എസ്.ആർ.ടി.സി കൈകാര്യം ചെയ്തത് 5,51,717 യാത്രക്കാരെ. കളക്ഷൻ വരുമാനത്തിൽ മുന്നിൽ പാലക്കാട് ഡിപ്പോയാണ്.

സീസണിൽ ഏറ്റവും ഉയർന്ന കളക്ഷൻ ലഭിച്ചത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. ഓണാവധി കഴിഞ്ഞ് തിരിച്ചുവരുന്നവരുടെ തിരക്ക് ഉണ്ടായിരുന്ന ഈ ദിവസം ജില്ലയിൽ നാലു ഡിപ്പോകളിലും കൂടി ആകെ ലഭിച്ച വരുമാനം 42,09,449 രൂപയാണ്. തിങ്കളാഴ്ച മാത്രം ജില്ലയിലെ ട്രാൻസ്‌പോർട്ട് ബസുകളിൽ യാത്ര ചെയ്തവർ 80,738. പതിവായി ഓടുന്ന 158 ഷെഡ്യൂളുകൾക്കു പുറമെ ഓണത്തിന് 20 അധിക സർവിസുകളും ജില്ലയിൽ നടത്തിയിരുന്നു.

ഡിപ്പോയിലെ കളക്ഷനും യാത്രക്കാരും