 
പാലക്കാട്: ജില്ലയിൽ മികച്ച കുടുംബാരോഗ്യ കേന്ദ്രത്തിനുള്ള ആർദ്ര കേരളം പുരസ്‌കാരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രം. വയോജനങ്ങൾക്കായി ഒരുക്കിയ പകൽവീട്, ചായ, ഉച്ചഭക്ഷണം ഉൾപ്പെടെ വനിതാ ജിം, യോഗ പരിശീലന കേന്ദ്രം, ഫിസിയോതെറാപ്പി പ്രത്യേക യൂണിറ്റ് തുടങ്ങിയവയെല്ലാം പ്രവർത്തിക്കുന്നത് കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രം കെട്ടിടത്തിലാണ്. ജീവിതശൈലി രോഗങ്ങൾ കണ്ടെത്താൻ ആശാവർക്കർമാർക്ക് പ്രത്യേക പരിശീലനം നൽകി വീടുകളിലെത്തി രോഗനിർണയവും നടത്തുന്നുണ്ട്. സംസ്ഥാനത്ത് തന്നെ ഇത്തരമൊരു പദ്ധതി ആദ്യമാണെന്ന് കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് പുരസ്‌കാരം ഏറ്റുവാങ്ങി.