 
ചെർപ്പുളശ്ശേരി: പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവത്തിന് 26ന് തിരിതെളിയും.
മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ പി. രാമചന്ദ്രൻ അദ്ധ്യക്ഷനാകും. കേരള സംഗീത നാടക അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടിമാരാരെ ചടങ്ങിൽ ആദരിക്കും. മലബാർ ദേവസ്വം ബോർഡ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ഓട്ടൂർ ഉണ്ണിക്കൃഷ്ണൻ, പാലക്കാട് ഡിവിഷൻ ഏരിയാ കമ്മിറ്റി ചെയർമാൻ ഗംഗാധരൻ, ഏരിയാ കമ്മിറ്റി അംഗം പ്രീത എന്നിവരെ അനുമോദിക്കും. രാഗരത്നം മണ്ണൂർ രാജകുമാരനുണ്ണി, ക്ഷേത്രം മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ പി. ശ്രീകുമാർ എന്നിവർ പങ്കെടുക്കും.
ആദ്യദിനം രാമകൃഷ്ണമൂർത്തിയുടെ കച്ചേരി അരങ്ങേറും. തുടർന്നുള്ള ദിനങ്ങളിൽ മൃദുല പത്മകുമാർ, വിഘ്‌നേഷ് ഈശ്വർ, അനിൽകുമാർ ആലിപ്പറമ്പ്, കല്ല്യാണപുരം അരവിന്ദ്, ടി.എസ്. ജയ, കൃതി ഭട്ട്, വിശ്വേശ് സ്വാമിനാഥൻ, അഭിലാഷ് ഗിരിപ്രസാദ്, ഡോ. ലത കയിലിയാട്, ശ്രീരഞ്ജിനി സന്താനഗോപാലൻ, ഭവപ്രിയ സുബ്രഹ്മണ്യൻ, ചെങ്കോട്ടൈ ഹരിഹരസുബ്രഹ്മണ്യൻ, രാധിക രാജേന്ദ്രൻ, ചേർത്തല രംഗനാഥ ശർമ്മ, വെച്ചൂർ ശങ്കർ, ടി.എൻ.എസ്. കൃഷ്ണ, ഡോ. വെള്ളിനേഴി സുബ്രഹ്മണ്യൻ എന്നിവർ സംഗീത കച്ചേരി അവതരിപ്പിക്കും. ഒക്ടോബർ 5ന് വിജയദശമി ദിനത്തിൽ രാവിലെ 10ന് നടക്കുന്ന പഞ്ചരത്ന കൃതികളുടെ ആലാപനത്തോടെയും 11.30ന് നടക്കുന്ന സമ്മാനക്കൂപ്പൺ നറുക്കെടുപ്പോടെയും 2022 ലെ നവരാത്രി സംഗീതോത്സവത്തിന് സമാപനമാകും.