 
പാലക്കാട്: തരൂർ പഞ്ചായത്തിന്റെ ഉടമസ്ഥയിലുള്ള മൂന്നര ഏക്കർ തരിശ് ഭൂമിയിൽ ഭരണസമിതിയുടെ നേതൃത്വത്തിൽ കൃഷിയിറക്കുന്നു. പഞ്ചായത്തിലെ ചമ്മിണിപറമ്പ് പ്രദേശത്ത് വർഷങ്ങളായി കാടുപിടിച്ച് ഉപയോഗശൂന്യമായി കിടക്കുന്ന തരിശുഭൂമിയിലാണ് കൃഷി ഒരുങ്ങുന്നത്. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കൃഷിക്ക് നിലമൊരുക്കൽ ജോലി പൂർത്തിയാക്കി. ഈ ഭൂമിയിൽ 14 പട്ടികജാതി കുടുംബങ്ങൾ കൃഷി ചെയ്ത് ഉപജീവനം നടത്തും.
നിലമൊരുക്കിയ സ്ഥലത്ത് പച്ചക്കറി തൈകൾ നടുന്നതിന്റെ ഉദ്ഘാടനം പി.പി. സുമോദ് എം.എൽ.എ. നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ. രമണി അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഐ. ഷക്കീർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജശ്രീ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചെന്താമരാക്ഷൻ, വാർഡ് അംഗം സുഭജ രാജൻ, ഗിരിജ, കൃഷ്ണൻ, സ്വപ്ന, കണ്ണൻ, ആർ.എസ്.റീജ, എസ്.പി. മാലിനി എന്നിവർ സംസാരിച്ചു.
തരൂർ ചമ്മിണിപറമ്പിൽ മൂന്നര ഏക്കർ തരിശുഭൂമിയിൽ പി.പി. സുമോദ് എം.എൽ.എയുടെ നേതൃത്വത്തിൽ തൈകൾ നടുന്നു