agali

അഗളി: അട്ടപ്പാടി മേഖലയിലെ കുട്ടികളിൽ വിളർച്ച നേരെത്തെ കണ്ടെത്തി ചികിത്സ നൽകുന്നതിനായി രക്തശോഭ പദ്ധതിയുമായി ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രം. മൂന്നു മുതൽ പത്ത് വയസു വരെയുള്ള കുട്ടികളിലാണ് പദ്ധതി നടപ്പാക്കുന്നത്. തുടർചികിത്സ നൽകി രക്തകുറവ് മൂലമുള്ള മരണം തടയുക, വിളർച്ചാരോഗം പൂർണമായും ഇല്ലാതാക്കി ആരോഗ്യമുള്ള കുട്ടികളെ വാർത്തെടുക്കുക എന്നിവ ലക്ഷ്യമിട്ട് ഷോളയൂർ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. എല്ലാ സബ് സെന്ററുകളിലും അതിവേഗം ഹീമോഗ്ലോബിൻ പരിശോധിക്കുന്ന ഹീമോഗ്ലോബിനോ മീറ്ററുകൾ ഇതിനായി ലഭ്യമാക്കിയിട്ടുണ്ട്.

രക്തശോഭ ക്യാമ്പ് നടത്തിയതിന്റെയും ഓരോ കുട്ടിയുടെയും ഹീമോഗ്ലോബിന്റെ അളവ്, തുടർ പരിശോധനകൾ തുടങ്ങിയ സമഗ്ര വിവരങ്ങളും പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തി സൂക്ഷിക്കാനും മാസാവസാനം റിപ്പോർട്ട് സമർപ്പിക്കാനും ആരോഗ്യപ്രവർത്തകർക്ക് മെഡിക്കൽ ഓഫീസർ നിർദേശം നൽകിയിട്ടുണ്ട്.

ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂർത്തി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. ബിനോയ് ബാബു അദ്ധ്യക്ഷനായി. പബ്ലിക് ഹെൽത്ത് നഴ്സ് റുക്കിയ റഷീദ്, പി.ആർ.ഒ. ജോബി തോമസ്, ഹെൽത്ത് ഇൻസ്‌പെക്ടർ എസ്.എസ്. കാളിസ്വാമി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ, ആശുപത്രി ജീവനക്കാർ, ആശാവർക്കർമാർ എന്നിവർ പങ്കെടുത്തു.

പദ്ധതിയിങ്ങനെ

ബുധനാഴ്ചകളിൽ കുടുംബാരോഗ്യ കേന്ദ്രത്തിലും മറ്റ് സബ് സെന്ററുകളിലും ഊരുകളിലും ഒ.ആർ.ഐ ക്യാമ്പുകൾക്കൊപ്പം രക്തശോഭ സ്‌ക്രീനിംഗ് ക്യാമ്പ് ജെ.പി.എച്ച്.എൻമാർ മുഖേന നടത്തും. ഗുരുതരമായി വിളർച്ച ബാധിച്ച കുട്ടികളെ അതേ ദിവസവും ഗുരുതരമല്ലാത്ത വിളർച്ച ബാധിച്ച കുട്ടികളെ രണ്ട് ദിവസത്തിനകവും തുടർചികിത്സക്കും പരിശോധനകൾക്കുമായി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ച് ആവശ്യമായ ചികിത്സ ഉറപ്പുവരുത്തുന്നതുമാണ് പദ്ധതി.

പദ്ധതിയിൽ