 
ഷൊർണൂർ: നിയന്ത്രണംതെറ്റിയ ബസ് റോഡിന്റെ മറുവശത്തെ മരത്തിലിടിച്ച് ചെരിഞ്ഞ് പത്തോളം പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെ കുളപ്പുള്ളി ഐ.പി.ടി പോളിടെക്നിക് കോളേജിന് സമീപമാണ് അപകടമുണ്ടായത്. പാലക്കാട്ട് നിന്ന് പട്ടാമ്പിയിലേക്ക് പോകുകയായിരുന്ന മയിൽ വാഹനം ബസാണ് അപകടത്തിൽ പെട്ടത്. നിറയെ യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റവരിൽ മുന്നിലിരുന്ന നാല് സ്ത്രീകളെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർക്ക് പ്രഥമ ശുശൂഷ നൽകി. ഷൊർണൂർ അഗ്നിശമന സേന രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കഴിഞ്ഞദിവസം ഇതേ സ്ഥലത്ത് ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചിരുന്നു.