
കോങ്ങാട്: തൃപ്പലമുണ്ട കെ.കെ.പി സ്മാരക ഗ്രന്ഥശാലയിൽ ഗ്രന്ഥശാല ദിനാചരണത്തിന്റെ ഭാഗമായി അക്ഷരദീപം തെളിച്ചു. ദിനാചരണം തായമ്പക കലാകാരൻ ശുകപുരം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി കെ.എസ് സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു. കോങ്ങാട് റൂറൽ ക്രെഡിറ്റ് സൊസൈറ്റി സെക്രട്ടറി കെ.എ. ആദംഖാൻ മുഖ്യപ്രഭാഷണം നടത്തി. ടി. ഉണ്ണിക്കൃഷ്ണൻ, കെ.എസ് നരസിംഗ്, ടി.യു. മുരളീകൃഷ്ണൻ, എൻ. അപ്പുണ്ണി,പി. വിജയലക്ഷ്മി, കെ.എം റോജ, സി. രജനി സംസാരിച്ചു. രാവിലെ ഗ്രന്ഥശാലാ ഭാരവാഹികൾ പതാക ഉയർത്തി.
കോങ്ങാട് തൃപ്പലമുണ്ട കെ.കെ.പി സ്മാരക ഗ്രന്ഥ ശാലയിൽ ഗ്രന്ഥശാല ദിനാചരണം തായമ്പക കലാകാരൻ ശുകപുരം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.