
പാലക്കാട്: ജില്ലയിൽ വളർത്തുനായകൾക്കുള്ള പേവിഷ പ്രതിരോധ വാക്സിനേഷൻ പുരോഗമിക്കുന്ന സാഹചര്യത്തിൽ ഇതുവരെ 8114 വളർത്തുനായകൾക്ക് വാക്സിൻ നൽകിയതായി ജില്ലാ മൃഗസംരക്ഷണ ഓഫീസ് അധികൃതർ അറിയിച്ചു. ഇന്നലെ 846 വളർത്തുനായകൾക്ക് വാക്സിൻ നൽകി. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിലായാണ് വാക്സിനേഷൻ നടക്കുന്നത്.