cpm

കൊല്ലങ്കോട്: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുകയും ഒരേസമയം തൊഴിലുറപ്പ് പദ്ധതിയിലും ഹരിതകർമ്മ സേനയിലും പ്രവർത്തിച്ചതായി കാണിച്ച് സർക്കാർ പണം കൊള്ളയടിക്കുന്ന എ.ഡി.എസ്, സി.ഡി.എസ് അംഗങ്ങളെ പിരിച്ചുവിടുകയും അവരിൽ നിന്നും അഴിമതിയിലൂടെ അധികമായി നേടിയ തുക തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെട്ട് സി.പി.എം വടവന്നൂർ ലോക്കൽ കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഏരിയാ സെക്രട്ടറി ശിവപ്രകാശ് ഉദ്ഘാടനം ചെയ്തു. കെ.വി. മഹേഷ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ. പ്രഭാകരൻ, സി.ജ്യോതീന്ദ്രൻ, സുധാകരൻ എന്നിവർ സംസാരിച്ചു.