mla

പാലക്കാട്: സമഗ്ര ശിക്ഷ കേരളം ബി.ആർ.സി പട്ടാമ്പി പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് പത്ത്, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ ഭിന്നശേഷി വിദ്യാർത്ഥികളെ അനുമോദിച്ചു. മുഹമ്മദ് മുഹ്സിൻ എം.എൽ.എ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. കഠിനപ്രയത്നവും ഇച്ഛാശക്തിയും കൊണ്ടാണ് മികച്ച വിജയം നേടാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

പട്ടാമ്പി നഗരസഭാ ചെയർപേഴ്സൺ ഒ. ലക്ഷ്മികുട്ടി അദ്ധ്യക്ഷയായി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആനന്ദവല്ലി, എ.ഇ.ഒ. സജിത്ത് കുമാർ, ബി.പി.സി വി.പി. മനോജ്, പ്രധാനദ്ധ്യാപിക കെ.ടി.ജലജ, ട്രെയിനർമാരായ ടി.കെ.സ്മിത, വി. ജ്യോതി, സ്‌പെഷ്യൽ എഡ്യുക്കേറ്റർമാർ, ക്ലസ്റ്റർ കോഡിനേറ്റർമാർ, സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകർ പങ്കെടുത്തു.