letter

മലമ്പുഴ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 72-മത് ജന്മദിനത്തോടനുബന്ധിച്ച് ബി.ജെ.പി മലമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജന്മദിന ആശംസാ കാർഡുകൾ അയച്ചു. പരിപാടിയുടെ ഉദ്ഘാടനം മലമ്പുഴ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജി.സുജിത്ത് നിർവഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ, ജ്യോതിഷ്, വൈസ്‌ പ്രസിഡന്റ് പി.പി.പ്രകാശൻ, സംസ്ഥാന കൗൺസിൽ അംഗം എ.സി.മോഹനൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുധീർ, ഒ.ബി.സി മോർച്ച ജില്ല ജനറൽ സെക്രട്ടറി വിനോദ് കൃഷ്ണൻ, വാർഡ് മെമ്പർമാരായ സുരേഷ് വർമ്മ, ഐശ്വര്യ, ഗീത, ഉണർവ് ജില്ല കൺവീനർ സോമൻ കുറുപ്പത്, സ്വാമിനാഥൻ തുടങ്ങിയവർ നേതൃത്വം നൽകി.