libin

ചെർപ്പുളശ്ശേരി: കാറിൽ കടത്തിയ 6.96 ഗ്രാം എം.ഡി.എം.എയും 23 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവിനെ ചെർപ്പുളശ്ശേരി എക്‌‌സൈസ് ഇൻസ്‌പെക്ടർ എസ്.സമീറും സംഘവും അറസ്റ്റ് ചെയ്തു. തൃശൂർ അരനാട്ടുകര കോൺവെന്റ് റോഡിൽ ലിബിനാണ് (32) അറസ്റ്റിലായത്. പന്നിയം കുർശ്ശിയിൽ നിന്നാണ് യുവാവ് പിടിയിലായത്. പാലക്കാട്, തൃശൂർ ജില്ലകളിലെ വിവിധ മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ് ലിബിനെന്നും അധികൃതർ പറഞ്ഞു. എക്‌‌സൈസ് പ്രിവന്റീവ് ഓഫീസർ ശിവശങ്കരൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് എ.സജീവ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ രാജേഷ്, അബ്ദുറഹിമാൻ വിനു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.