അട്ടപ്പാടി ചുരത്തിൽ ഒൻപതാം വളവിൽ കാട്ടാന ചെരിഞ്ഞ നിലയിൽ
അഗളി: അട്ടപ്പാടി ചുരത്തിൽ ഒൻപതാം വളവിൽ ഇന്നലെ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.
ചെങ്കുത്തായ പാറയിൽ നിന്ന് കാൽവഴുതി വീണതാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. ഡേവിഡിന്റെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടത്തി.