khadi
സർവ്വോദയ സംഘം സ്റ്റാഫ് ആൻഡ് ആർട്ടിസാൻസ് അസോസിയേഷൻ കോങ്ങാട് മേഖലാ കമ്മിറ്റി ചേർന്ന പ്രതിഷേധ യോഗത്തിൽ നിന്ന്.

കോങ്ങാട്: ഖാദി തൊഴിലാളികൾക്ക് വർഷം തോറും ഓണത്തിന് ഖാദി തൊഴിലാളി ക്ഷേമനിധിയിൽ നിന്നും അനുവദിക്കുന്ന ഉത്സവബത്ത ഇക്കഴിഞ്ഞ ഓണത്തിന് വിതരണം ചെയ്യാത്തത് ഉടൻ വിതരണം ചെയ്യുക, മിനിമം വേജസ് ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള ആറു മാസത്തെ കുടിശിക സംഖ്യ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സർവ്വോദയ സംഘം സ്റ്റാഫ് ആൻഡ് ആർട്ടിസാൻസ് അസോസിയേഷൻ കോങ്ങാട് മേഖലാ കമ്മിറ്റി പ്രതിഷേധയോഗം ചേർന്നു. സംസ്ഥാന പ്രസിഡന്റ് പി.പി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ. സജിത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. സുധാമണി, ടി. ലത എന്നിവർ സംസാരിച്ചു.