srinivasan

പാലക്കാട്: ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി കൊടുമുണ്ട സ്വദേശി അബൂബക്കർ സിദ്ദിഖ് പിടിയിലെന്ന് സൂചന. അന്വേഷണ ചുമതലയുള്ള നർക്കോടിക് ഡിവൈ.എസ്.പി അനിൽകുമാറും സംഘവും ഇന്നലെ രാവിലെ കൊടുമുണ്ടയിലെ വീട്ടിലെത്തിയാണ് സിദ്ദിഖിനെ കസ്റ്റഡിയിലെടുത്തതെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. എന്നാൽ, ഇത് സംബന്ധിച്ച് ഒൗദ്യോഗിക സ്ഥിരീകരണത്തിന് പൊലീസ് തയ്യാറായിട്ടില്ല.

ശ്രീനിവാസൻ വധത്തിൽ അബൂബക്കർ സിദ്ദിഖിന് നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. മുമ്പ് അറസ്റ്റിലായ പട്ടാമ്പി സ്വദേശികളായ അബ്ദുൾ നാസർ, ഹനീഫ, ഖാജാ ഹുസൈൻ എന്നിവരുമായി നേരിട്ട് ബന്ധമുള്ളയാളാണ് അബൂബക്കർ സിദ്ദിഖ്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 27ആയി. കേസിൽ 39 പേരാണ് പ്രതി ചേർക്കപ്പെട്ടിട്ടുള്ളത്. കേസിൽ 12 പേരെയാണ് ഇനി പിടികൂടാനുള്ളത്. ഇതിൽ ഫോട്ടോകൾ ലഭ്യമായ 9 പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിന്നു. ഇതിൽ 5 പേർ പട്ടാമ്പി സ്വദേശികളാണ്.