
കോങ്ങാട്: കാലിക്കറ്റ് സർവകലാശാല ബി.എസ്.സി ജ്യോഗ്രഫി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കേരളശ്ശേരി എട്ടാം വാർഡിലെ കെ.എം. ദിത്യയെ വാർഡ് മെമ്പർ പി. രാജീവിന്റെയും എട്ടാം വാർഡ് വികസന സമിതിയുടെയും നേതൃത്വത്തിൽ ഉപഹാരം നൽകി അനുമോദിച്ചു. കെ.കെ വിപിൻ, എ. കൃഷ്ണകുമാരി, വി.സി ബാലകൃഷ്ണൻ, പി.ആർ രാകേഷ്, ശിവദാസൻ പങ്കെടുത്തു. പി.എസ് മോഹനന്റെയും കെ.എൻ. രാധികയുടേയും മകളാണ് ദിത്യ.
കാലിക്കറ്റ് സർവകലാശാല ബി.എസ്.സി ജ്യോഗ്രഫി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ദിത്യയെ ഉപഹാരം നൽകി അനുമോദിക്കുന്നു