
മണ്ണാർക്കാട്: പച്ചക്കറി വണ്ടിയിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ കുന്തിപ്പുഴ ബൈപാസിൽ നിന്നാണ് വാഹനപരിശോധനയ്ക്കിടെ മണ്ണാർക്കാട് പൊലീസ് നിരോധിത ഉത്പന്നങ്ങൾ പിടികൂടിയത്. ആറ് ലക്ഷം രൂപ വിലവരുന്ന 30 ചാക്ക് ഹാൻസ് ഉൾപ്പെടെയുള്ള വസ്തുക്കളാണ് ഇവ. മണ്ണാർക്കാട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വില്പന നടത്തുന്നതിന് കൊണ്ടുവന്നതാണിതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കൊടുവാളികുണ്ട് പടിഞ്ഞാറ്റി സുബൈറിനെ (42) അറസ്റ്റ് ചെയ്തു. എസ്.ഐ. ബാബുജി, സി.പി.ഒമാരായ രാജൻ, ജയകൃഷ്ണൻ, ശരവണൻ, വിഷ്ണു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത് .