
കടമ്പഴിപ്പുറം: ശിവഗിരി തീർത്ഥാടന ഗുരുഭക്ത കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 95-ാമത് ശ്രീനാരായണ ഗുരുസമാധി ദിനാചരണം പൂക്കൂട്ടത്ത് തറവാട്ടിലെ കുടുംബ ക്ഷേത്ര ഹാളിൽ നടന്നു. ദിനാചരണം പാലക്കാട് ജോസ്‌കോ ജ്വല്ലേഴ്സ് പി.ആർ.ഒ റോഫിൻ ഐസക് ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം കടമ്പഴിപ്പുറം ശാഖാ മുൻ പ്രസിഡന്റ് പി. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. വേണുഗോപാലൻ, തത്ത സുകുമാരൻ സംസാരിച്ചു. ഗുരുപൂജ, സമൂഹപ്രാർത്ഥന, പ്രസാദവിതരണം, അന്നദാനം എന്നിവ നടന്നു.