pothuttu

കടമ്പഴിപ്പുറം: കർഷക സംഘം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന പോത്ത്പൂട്ട് പ്രദർശനവും ഊർച്ചയും കല്ലടി കുണ്ടുമംഗലം പാടശേഖരത്തിൽ നടന്നു. കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. ഇ. അജിത്ത്കുമാർ അദ്ധ്യക്ഷത വഹിച്ചു. കർഷക സംഘം ഏരിയാ കമ്മിറ്റി പ്രസിഡന്റ് കെ. രാമകൃഷ്ണൻ, ഏരിയാ സെക്രട്ടറി, പി. സുബ്രമണ്യൻ, സന്ദീപ്,സി. കൃഷ്ണൻ കുട്ടി എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം കർഷക സംഘം ജില്ലാ ജോയന്റ് സെക്രട്ടറി എം.ആർ. മുരളി ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ സെക്രട്ടറി പി. അരവിന്ദാഷൻ അദ്ധ്യക്ഷത വഹിച്ചു.