
കടമ്പഴിപ്പുറം: ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങളുടെ ഭാഗമായി കടമ്പഴിപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ സ്‌ക്രീനിംഗ്, മലമ്പനി രക്ത പരിശോധന, ബോധവത്കരണം നടത്തി. ഹെൽത്ത് ഇൻസ്‌പെക്ടർ സി.എൻ. സന്തോഷ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എൻ. ശ്രീദിവ്യ, പി. മുരളീകൃഷ്ണൻ, മനോജ് നേതൃത്വം നൽകി. മതിയായ സൗകര്യങ്ങൾ ഇല്ലാതെ അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചവർക്ക് എതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം നോട്ടീസ് നൽകി.