
കൊടുമ്പ്: ഗ്രാമ പഞ്ചായത്തിലെ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ എ. പ്രഭാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആർ. ധനരാജ് അദ്ധ്യക്ഷനായി. പരിപാടിയിൽ ഹരിതകർമ്മസേനക്ക് ക്യൂആർ കോഡ് നൽകുകയും ഒരു വീട് സന്ദർശിച്ച് ക്യൂആർ കോഡ് ഒട്ടിച്ച് സർവേക്ക് തുടക്കമിടുകയും ചെയ്തു. വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും അജൈവ മാലിന്യം നിർമാജനം ചെയ്യുകയാണ് ഹരിതമിത്രം ഗാർബേജ് സിസ്റ്റം പദ്ധതിയുടെ ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു. പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി എസ്. സദാശിവൻ, ഉദ്യോഗസ്ഥർ, സി.ഡി.എസ് അംഗങ്ങൾ, ഹരിതകർമ്മസേനാ അംഗങ്ങൾ, റെസിഡൻസ് അസോസിയേഷനുകളിലെ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.