പാലക്കാട്: സൈക്കിൾ യാത്രക്കാർ കൂടുതലായി റോഡ് അപകടങ്ങളിൽപ്പെടുന്ന സാഹചര്യത്തിൽ അവരുടെ സുരക്ഷ മുൻനിറുത്തി കൃത്യമായ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ അറിയിച്ചു. രാത്രികാലങ്ങളിൽ സൈക്കിൾ യാത്രികർ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാതെ പോകുന്നത് ഉൾപ്പെടെയുള്ള കാരണങ്ങൾ അപകടങ്ങളുടെ ആക്കം കൂട്ടുന്ന സാഹചര്യത്തിലാണ് നിർദേശം.
നിർദേശങ്ങൾ
രാത്രികാലങ്ങളിൽ സൈക്കിൾ യാത്ര നടത്തുന്നതിന് സൈക്കിളിൽ നിർബന്ധമായും റിഫ്ളക്ടറുകൾ ഘടിപ്പിക്കുകയും മദ്ധ്യലൈറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.
സൈക്കിൾ യാത്രികർ ഹെൽമെറ്റ്, റിഫ്ളക്ടീവ് ജാക്കറ്റ് എന്നിവ നിർബന്ധമായും ധരിക്കണം.
അമിത വേഗത്തിൽ സൈക്കിൾ സവാരി നടത്താതിരിക്കുക.
സൈക്കിൾ പൂർണമായും സുരക്ഷിതമാണെന്നും മറ്റു തകരാറുകൾ ഇല്ലെന്നും ഉറപ്പാക്കുക.