
പാലക്കാട്: സി.ബി.എസ്.ഇ ജില്ലാ കലോത്സവത്തിന് സെന്റ് റാഫേൽസ് കത്തീഡ്രൽ സ്‌കൂളിൽ തിരശീല ഉയർന്നു. കുട്ടികളുടെ ചെണ്ടമേളം, ബാൻഡ്, അമ്മമാരുടെ ഘോഷയാത്ര തുടങ്ങി നിരവധി കലാ കായിക പ്രകടനങ്ങളോട് കൂടിയാണ് കലാമാമാങ്കത്തിന് തുടക്കമായത്. സി.ബി.എസ്.ഇ പാലക്കാട് ജില്ലാ സഹോദയ പ്രസിഡന്റ് ഷാജി കെ.തയ്യിൽ ഉദ്ഘാടനം ചെയ്തു. സെന്റ് റാഫേൽസ് വൈസ് പ്രിൻസിപ്പൽ സന്ധ്യ തോമസ്, സെന്റ് റാഫേൽസ് മാനേജർ വെരി റവറന്റ് ഫാ. ജോഷി പുലിക്കോട്ടിൽ, പ്രിൻസിപ്പൽ റവറന്റ് . ഡോ. സനിൽ ജോസ്, പി.ഡി.എസ്.എസ്.സി ട്രഷർ പി.ഉണ്ണികൃഷ്ണൻ, പി.ടി.എ ഭാരവാഹികളായ മിനിബാബു, വിൽസൺ കരേറക്കാട്ടിൽ, തന്മയ മനോജ്, ഗായത്രി സുരേഷ്, പി.ഡി.എസ്. എസ്.സി. സിന്ദു ബാലഗോപാൽ എന്നിവർ സംസാരിച്ചു.
55 വേദികളിലായി 2526 കുട്ടികളാണ് ആദ്യദിവസം കലോത്സവ ഇനങ്ങളിൽ പങ്കെടുത്തത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലാമാമാങ്കത്തിന് നാളെ കൊടിയിറങ്ങും.