smrithivanam

പാലക്കാട്: പരിസ്ഥിതി സൗഹാർദ്ദ പ്രവർത്തനങ്ങളുടെ ഭാഗമായി പച്ചത്തുരുത്ത് പദ്ധതിയിൽ സ്മൃതി വനം ഒരുക്കി കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിന്റെ 60 സെന്റ് സ്ഥലത്ത് നക്ഷത്രവനം, ഔഷധ വൃക്ഷോദ്യാനം, ശലഭോദ്യാനം, തേൻകനി വനം എന്നിവയാണ് ഒരുക്കിയത്. മന്നത്താംകുളങ്ങര അപ്പു കുഞ്ഞഗുപ്തൻ സ്മൃതി വനം അഡ്വ.കെ.പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെയാണ് മരങ്ങൾ നട്ടു പിടിപ്പിച്ചത്. ഓറഞ്ച് മുതൽ മാവ് വരെ അടങ്ങുന്ന 60ഓളം ഇനം ഫലവൃക്ഷങ്ങളും ഔഷധ സസ്യങ്ങളും 27 നക്ഷത്രങ്ങളുടെ മരങ്ങളും അടങ്ങുന്ന 150ഓളം വൃക്ഷത്തൈകളാണ് നട്ടുപിടിപ്പിച്ചത്.

കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശാസ്തകുമാർ അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലത, ജില്ലാ പഞ്ചായത്ത് അംഗം മൊയ്തീൻ കുട്ടി, ബ്ലേക്ക് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം പി. സുബ്രഹ്മണ്യൻ, ബ്ലോക്ക് മെമ്പർ ഒ.ശ്രീകുമാരി, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി.കൃഷ്ണൻ കുട്ടി, സെക്രട്ടറി മനോജ്, കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് രാമചന്ദ്രൻ, സംസ്‌കൃതി രാജേഷ് എന്നിവർ പങ്കെടുത്തു.