monitoring

പാലക്കാട്: കേന്ദ്ര പദ്ധതികളുടെ ജില്ലാ കോ ഓർഡിനേഷൻ കമ്മിറ്റി അവലോകന യോഗം ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്നു. കാർഷിക പ്രാധാന്യമുള്ള ജില്ലയിൽ നെൽകൃഷിക്ക് പ്രാധാന്യം നൽകി വൺ ഡിസ്ട്രിക്ട് വൺ ക്രോപ്പ് പദ്ധതിയിൽ പാലക്കാടിനെ ഉൾപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. എ. പ്രഭാകരൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, ദാരിദ്ര ലഘുകരണ വിഭാഗം പ്രൊജക്ട് ഡയറക്ടറും ദിശാ കൺവീനറുമായ കെ.പി വേലായുധൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.