
പാലക്കാട്: മോയൻസ് സ്‌കൂൾ ഡിജിറ്റലൈസേഷൻ പ്രവൃത്തികൾ 8ന് ആരംഭിക്കുവാൻ ഷാഫി പറമ്പിൽ എം.എൽ.എയുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ കൂടിയ യോഗത്തിൽ ധാരണയായി. കഴിഞ്ഞദിവസം നിർമ്മാണ ഏജൻസിയായ കെൽട്രോൺ പദ്ധതിയുടെ നിർവഹണ ചുമതലയുള്ള ഐ.ടി.ഐ കഞ്ചിക്കോടിന് ആവശ്യമായ ഉത്തരവുകൾ നൽകിയിട്ടുള്ളതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ പദ്ധതി ആരംഭിക്കുന്നതിന് വേണ്ട മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് കളക്ടർ മൃൺമയി ജോഷിയുടെ സാന്നിധ്യത്തിൽ യോഗം ചേർന്നത്.
മോയൻസ് സ്‌കൂൾ പ്രിൻസിപ്പൽ പുഷ്‌കല, ഹെഡ്മിസ്ട്രസ് ഇന്ദു, ഹെഡ് മാസ്റ്റർ സുജിത്, പി.ടി.എ പ്രസിഡന്റ് ജിസ, ഹാബിറ്റാറ്റ് സെക്രട്ടറി വിനോദ്.പി, എൻജിനിയർ ജോസഫ് ആന്റണി, കെൽട്രോൺ എൻജിനിയർ റിനാസ് ഷെരീഫ്, കഞ്ചിക്കോട് ഐ.ടി.ഐയുടെ എ.ജി.എം ബിന്ദു, എൻജിനിയർമാരായ അനിൽകുമാർ, കോശി, പദ്ധതിയുടെ കോൺട്രാക്ടർ ബിജു എന്നിവർ പങ്കെടുത്തു. നാളെ മുതൽ തന്നെ ഡിജിറ്റലൈസേഷൻ പദ്ധതി നടത്തിപ്പിനുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ സ്‌കൂൾ സന്ദർശിച്ച് സ്‌കൂൾ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുള്ളതായി എം.എൽ.എ അറിയിച്ചു.