പന്തളം: കുളനട പഞ്ചായത്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ എന്റെ കൗമുദി പദ്ധതി ആരംഭിച്ചു. മൈക്രോ ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ടി.ഡി.വിജയകുമാർ സ്‌കൂൾ പ്രിൻസിപ്പൽ ടി.കെ രാജീവ് കുമാറിന് കേരളകൗമുദി പത്രം നൽകി ഉദ്ഘാടനം ചെയ്തു പി.ടി.എ.ജോബ് തോമസ് അദ്ധ്യക്ഷത വഹിച്ചു. സമ്മേളനം പന്തളം പൊലീസ് സബ് ഇൻസ്‌പെക്ടർ പി.കെ.രാജൻ ഉദ്ഘാടനം ചെയ്തു.കേരളകൗമുദി പന്തളം ലേഖകൻ പി.എസ്.ധർമ്മരാജ് പദ്ധതി വിശദീകരിച്ചു.