
അടൂർ : ഭക്ഷ്യപോഷക സുരക്ഷയ്ക്ക് സഹായിക്കുന്ന പ്രകൃതികൃഷി പരീക്ഷണങ്ങൾ പറക്കോട് ബ്ലോക്കിൽ തുടങ്ങി. ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശ.വി.എസ് ഉദ്ഘാടനം ചെയ്ത്. ഡോ.ജി.ബൈജു മുഖ്യാതിഥിയായിരുന്നു. ഡോ.ജി.സുജ പ്രകൃതി കൃഷിയുടെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു. ബീജാമൃതം, ജീവാമൃതം, ഘനജീവാമൃതം എന്നിവ ഉണ്ടാക്കുന്നതിന്റെ പ്രായോഗിക പരിശീലനം സീനിയർ ടെക്‌നിഷ്യൻ ബി.സതീശനും ജെ.ഹരിഷ്മയും ചേർന്ന് നടത്തി. പറക്കോട് ബ്ലോക്കിൽ ഏഴംകുളം, കൊടുമൺ, ഏറത്ത് പഞ്ചായത്തുകളിലാണ് പരീക്ഷണ കൃഷി നടത്തുന്നത്. ഗ്രാമ പഞ്ചായത്ത് മെമ്പർ ബേബി ലീന.വി.ആർ, കൃഷി ഓഫീസർ ചിത്ര വി.ആർ, സി.മോഹനൻ എന്നിവർ പ്രസംഗിച്ചു.