തിരുവല്ല: ഉത്രാടം തിരുനാൾ പമ്പാ ജലോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ സെപ്തംബർ ഏഴിന് നടക്കുന്ന ജലമേളയുടെ ഭാഗമായുള്ള ഓണാഘോഷ പരിപാടികൾ അത്തംനാളിൽ തുടങ്ങി. വർക്കിംഗ് പ്രസിഡന്റ് വിക്ടർ ടി.തോമസിന്റെ അദ്ധ്യക്ഷതയിൽ പമ്പ വാട്ടർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ആർ.ഡി.ഒ.ചന്ദ്രശേഖരൻ നായർ പതാക ഉയർത്തി. നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നകുമാരി, തലവടി പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി, ബ്ലോക്ക് മെമ്പർ അജിത്ത് പിഷാരത്ത്, പഞ്ചായത്ത് അംഗങ്ങളായ ഗ്രേസി അലക്‌സാണ്ടർ,കുഞ്ഞുമോൾ ഉത്തമൻ, തോമസ് ബേബി, സംഘാടകസമിതി ചെയർമാൻ എ.വി.കുര്യൻ,ചീഫ് കോർഡിനേറ്റർ സുധി എബ്രഹാം, ജനറൽ കൺവീനർമാരായ ജഗൻ തോമസ്, വി.കെ.കുര്യൻ,സന്തോഷ് ചിറമേൽ, റ്റോഫി കണ്ണാറ, അനിൽ സി.ഉഷസ്, ജോയി ആറ്റുമാലിൽ, ബിജുസി.ആന്റണി,അഞ്ജു, ദിലീപ് അബ്ദുൽ ഖാദർ,ഓമനക്കുട്ടൻ,മനോജ്, സജി എന്നിവർ പ്രസംഗിച്ചു.